ബംഗളൂരു: ചൈനീസ് ലോണ്‍ ആപ്പുകള്‍ വഴി പണം തട്ടിയ കേസില്‍ വിവിധയിടങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കര്‍ണാടകയിലെ ആറ് സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ റെയ്ഡ് നടത്തുന്നതായാണ് ഇഡി പ്രസ്താവനയില്‍ അറിയിച്ചത്. റേസര്‍പേ പ്രൈവറ്റ് ലിമിറ്റഡ്, കാഷ്ഫ്രീ പേയ്മെന്റ്, പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ്, ചൈനീസ് പൗരന്മാര് നടത്തുന്ന സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 17 കോടി രൂപയും ഇഡി പിടിച്ചെടുത്തു.
മൊബൈല്‍ ആപ്പുകള്‍ വഴി ചെറിയ തുക വായ്പ നല്കി പൊതുജനങ്ങളെ കെണിയില്‍ വീഴ്ത്തിയതുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ബെംഗളൂരു സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 18 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്.
ഈ സ്ഥാപനങ്ങള്‍ ഇന്ത്യക്കാരുടെ വ്യാജ രേഖകള്‍ ഉപയോഗിക്കുകയും അവരെ പരോക്ഷമായി കുറ്റകൃത്യങ്ങളുടെ മറയ്ക്കുകയും ചെയ്യുകയാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ചൈനക്കാരാണ്. റേസര്‍പേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്ഫ്രീ പേയ്മെന്റ്, പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങള്‍ സെര്‍ച്ച് ഓപ്പറേഷനില്‍ ഉള്‍പ്പെടുന്നതായി ഇഡി പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാരെ ചൈനീസ് കമ്പനികളുടെ ഡമ്മി ഡയറക്ടര്‍മാരാക്കിയാണ് പണം തട്ടിയിരുന്നത്. പേയ്മെന്റ് ഗേറ്റ് വേകള്‍,ബാങ്കുകള്‍ എന്നിവിടങ്ങളിലെ മര്‍ച്ചന്റ് ഐഡികളിലൂടെയാണ് നിയമവിരുദ്ധ ബിസിനസ്സ് നടത്തിയിരുന്നത്. ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്കുന്ന വലിയ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. . കേരളത്തിലും നിരവധിപ്പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: