തിരുവനന്തപുരം :എം.ബി. രാജേഷ് സ്പീക്കര്‍ പദവിയില്‍ നിന്നും രാജിവെച്ചു. എം വി ഗോവിന്ദന്റെ ഒഴിവിലേക്ക് സിപിഎം തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് കൈമാറി. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. പകരം ഷംസീര്‍ എംഎല്‍എ സ്പീക്കര്‍ പദവി ഏറ്റെടുക്കും.
എക്സൈസ് തദ്ദേശഭരണ വകുപ്പുകളാണ് എം.ബി. രാജേഷിന് വേണ്ടി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എം.ബി. രാജേഷ് തൃത്താല മണ്ടലത്തില്‍ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. മന്ത്രിയാകുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും സ്പീക്കര്‍ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: