തിരുവനന്തപുരം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഈ അധ്യയന വര്‍ഷം നടത്തിയ പ്രഖ്യാപനമായിരുന്നു ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകമല്ലാതെ ഒരൊറ്റ യൂണിഫോം എന്ന സങ്കല്‍പം വന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അത് കുറെക്കൂടി കരുത്താകുമെന്നും ആണ്‍-പെണ്‍ വേര്‍തിരിവ് ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമെന്നും കരുതിയായിരുന്നു ഈ നീക്കം. പക്ഷെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ വിദ്യാഭ്യാസമന്ത്രി ശിവന്‍ കുട്ടി പ്രസ്താവന അപ്പാടെ വിഴുങ്ങി.
പിന്നാലെ പിണറായി വിജയനും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വോട്ട് ബാങ്കായ മുസ്ലിം ന്യൂനപക്ഷത്തിന്റെ എതിര്‍പ്പായിരുന്നു ഇതിന് കാരണം.
പക്ഷെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആണ്‍കുട്ടികളുടെ വേഷമായ മുണ്ടും ടീ ഷര്‍ട്ടും ധരിച്ച് വഴുതക്കാട് വിമന്‍സ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ നിരത്തിലൂടെ നടന്നത് ഈ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഡ്രസ് കോഡിന്റെ ഓര്‍മ്മപ്പെടുത്തലായി. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം ഏറെ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: