പുത്തൂര്‍: പിറന്ന നാടിനെ അമ്മയായി കണ്ട് സമാജ പരിവര്‍ത്തനത്തിന് പ്രേരണയാകാനും അതിന് ഉതകുന്ന സാംസ്കാരിക വിദ്യാഭ്യാസം പുതുതലമുറയ്ക്ക് നല്‍കാനും തയ്യാറെടുക്കണമെന്ന് രാഷ്ട്രീയസ്വയംസേവകസംഘം ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്. പുത്തൂര്‍ ശ്രീഹരി വിദ്യാനികേതനിലെ ഓണം സമരസതാദിനവും ആചാര്യവന്ദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രദ്ധയോടെ കാണുക, ശ്രദ്ധയോടെ കേള്‍ക്കുക, ശ്രദ്ധയോടെ വിലയിരുത്തുക തുടങ്ങിയവ ശീലമാക്കണമെന്നും പറഞ്ഞു. വിദ്യാലയ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. സമിതി സെക്രട്ടറി സന്തോഷ് ചിറ്റേടം സ്വാഗതം പറഞ്ഞു. അധ്യാപനരംഗത്ത് പ്രശസ്തരായ ആചാര്യന്മാരെ ആദരിച്ചു. കാലടി സര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ: സുരേഷ്, ഗണിത അധ്യാപകന് ജോസ് കാവുരേത്ത്, റിട്ട. സംസ്കൃതം പ്രൊഫസര്‍ ഡോ. ലളിതമ്മ, സീനിയര്‍ മലയാളം അധ്യാപിക ശാന്തകുമാരി എന്നിവരെ കുട്ടികള്‍ പാദപൂജ നടത്തി.
അധ്യാപികമാര്‍ ആരതി ഒഴിഞ്ഞും വിദ്യാലയ സമിതി പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്. നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎസ് സി നാനോഫോറന്സിക് ടെക്നോളജിയില്‍ ഒന്നാം റാങ്ക് നേടിയ പുത്തൂര്‍ സ്വദേശി ദേവിശ്രീ അനിലിനെ അനുമോദിച്ചു. കുട്ടികളുടെ ഓണം കലാപരിപാടികളും ഓണ സദ്യയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: