തിരുവനന്തപുരം : അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാനൊരുങ്ങി സംസ്ഥാനം. കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
വിവിധ ജില്ലകളില്‍ പഠനം നടത്തുന്ന ഏജന്‍സികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറല്‍ റവന്യൂവകുപ്പിന് നിയമോപദേശം നല്കിയതിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ ആറ് മാസമെന്ന കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം മൂലം പഠനം പൂര്‍ത്തിയാക്കാനും സാധിച്ചിട്ടില്ല. ഇതോടെയാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നാണ് എജിയുടെ വിലയിരുത്തല്‍. അഅതിനാല് ഏജന്‍സികളെക്കൊണ്ട് സാധ്യതാ പഠനം തുടരാമെന്നും എജി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ജില്ലാ കളക്ടര്‍മാര്‍ വിവിധ ഏജന്‍സികളെ കൊണ്ടാണ് പഠനം നടത്തുന്നത്. ഇതുസംബന്ധിച്ചുള്ള ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തേയും തുടര്‍ന്നാണ് സര്‍വ്വേയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത്. പകരം ജിപിഎസ് സര്‍വ്വേയും ജിയോ ടാഗിങ്ങും നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചെങ്കിലും ഇത് തുടര്‍ന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: