നാഗ്പൂര്‍: അഖിലഭാരതീയ സമന്വയ ബൈഠക് 10 മുതല്‍ 12 വരെ ഛത്തിസ്ഗഡിലെ റായ്പൂരില്‍ ചേരുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ അറിയിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, മറ്റ് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹിരണ്മയ പാണ്ഡ്യ, ബി. സുരേന്ദ്രന്(ബിഎംഎസ്), അലോക് കുമാര്‍, മിലിന്ദ് പരാണ്ഡെ(വിഎച്ച്പി), ആശിഷ് ചൗഹാന്, നിധി ത്രിപാഠി(എബിവിപി), ജെ.പി. നദ്ദ, ബി.എല്‍. സന്തോഷ്, (ബിജെപി), ദിനേശ് കുല്‍ക്കര്‍ണി(ബികെഎസ്), രാമകൃഷ്ണറാവു, ഗോവിന്ദ് മൊഹന്തി(വിദ്യാഭാരതി), ശാന്തക്ക, അന്നദാനം സീതക്ക(രാഷ്ട്രസേവികാ സമിതി), രാമചന്ദ്ര ഖര്‍ദി, അതുല്‍ ജോഗ്(വനവാസി കല്യാണ്‍ ആശ്രം) തുടങ്ങി 36 വിവിധ ക്ഷേത്രസംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ സമന്വയ ബൈഠക്കില്‍ എത്തിച്ചേരും.
വിദ്യാഭ്യാസം, ബൗദ്ധികമേഖല, സാമ്പത്തിക രംഗം, സേവ, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ പ്രവര്‍ത്തനം യോഗത്തില്‍ അവലോകനം ചെയ്യും. പരിസ്ഥിതി, കുടുംബപ്രബോധനം, സാമാജിക സമരസത തുടങ്ങിയ മേഖലകളിലെ സംയോജിത പ്രവര്‍ത്തനത്തെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് സുനില്‍ അംബേക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: