മുംബൈ: എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെ വിമര്‍ശിച്ച് ഇക്കണോമിസ്റ്റ്. അദാനി മാധ്യമ മേഖലയിലേക്ക് എത്തുന്നത് ആശങ്കപ്പെടുത്തുന്നു. ഇന്ത്യന്‍ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശഘടന ചൂഷണം ചെയ്താണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. എന്‍ഡിടിവിയുടെ ഏറ്റെടുക്കല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ഇക്കണോമിസ്റ്റ് ലേഖനത്തില്‍ പറയുന്നു. അദാനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ആശങ്ക സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ചാനലുകളില്‍ വലിയൊരു വിഭാഗത്തിന്റേയും ഉടമസ്ഥര്‍ റിലയന്‍സാണ്. മുകേഷ് അംബാനിയും മോദിയുടെ സുഹൃത്താണ്. അദാനിക്കും അംബാനിക്കും വിമാനത്താവളങ്ങളില്‍ തുടങ്ങി റിഫൈനറി, റീടെയില്‍, ടെക്സ്റ്റൈല്‍ വരെ വാണിജ്യ താല്പര്യങ്ങളുണ്ട്. വ്യവസായികള്‍ സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാറിന് അനുകൂലമായി വാര്‍ത്തകളെഴുതാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഇക്കണോമിസ്റ്റ് ലേഖനത്തില്‍ പറയുന്നു.
അതേസമയം, ഓഹരി വിപണിയില്‍ ചത്തതുപോലെ കിടക്കുകയായിരുന്നു എന്‍ഡിടിവിയുടെ ഓഹരി. എന്നാല്‍ കഴിഞ്ഞ ദിവസം അദാനി ഈ കമ്പനിയുടെ 29 ശതമാനത്തോളം ഓഹരി ഏറ്റെടുത്തതോടെ എന്‍ഡിടിവി ഓഹരി വില കുതിക്കുകയാണ്. ശനിയാഴ്ച മാത്രം ഏകദേശം 4.99 ശതമാനത്തോളം വില കൂടി 427.95 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി 5 ശതമാനം വീതം ഓഹരി വില കുതിക്കുകയാണ്.കഴിഞ്ഞ ഒരു മാസമായി 50 ശതമാനത്തോളമാണ് എന്‍ഡിടിവി ഓഹരി വില കുതിച്ചത്.
അദാനിയുടെ കടന്നുവരവാണ് എന്‍ഡിടിവി ഓഹരിക്ക് ശാപമോക്ഷമായത്. മാത്രമല്ല, ഇനി ഒരു 26 ശതമാനം ഓഹരി കൂടി ഏറ്റെടുക്കാന്‍ തുറന്ന ഓഫര്‍ ഓഹരി ഉടമകളുടെ മുന്പില് വെച്ചിരിക്കുകയാണ് അദാനി. ഇതിനാല്‍ കയ്യിലുള്ള ഓഹരികള്‍ വില്‍ക്കണോ അതോ എന്‍ഡിടിവി ഓഹരികള്‍ പുതുതായി വാങ്ങിക്കൂട്ടണോ എന്ന ആശങ്കയിലാണ് ഓഹരി നിക്ഷേപകര്‍.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദാനി എന്‍ഡിടിവിയെ വിലയ്ക്ക് വാങ്ങും എന്ന അഭ്യൂഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ആറ് മാസത്തില്‍ 186 ശതമാനം ഓഹരിവില കൂടിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 237 ശതമാനത്തോളം ഓഹരി വില കുതിച്ചിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച എന്‍ഡിടിവി ഓഹരി വില കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അതേ സമയം നിക്ഷേപകര്‍ക്കും എന്‍ഡിടിവിയുടെ ഓഹരി വില നിയന്ത്രണമില്ലാതെ മുകളിലേക്ക് കുതിക്കുന്നതില്‍ ആശങ്കയുണ്ട്. കടുത്ത മോദിബിജെപി വിരോധിയായ എന്‍ഡിടിവിയുടെ സ്ഥാപകനും മാധ്യമവിദഗ്ധനുമായ പ്രണോയ് റോയി അദാനിയുടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അദാനി എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികള്‍ നേടിയത് നിയമവിരുദ്ധമാണെന്ന് വാദിച്ചിരുന്നു.
എന്നാല്‍ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സ് െ്രെപ ലിമിറ്റഡിന്റെ കയ്യിലുണ്ടായിരുന്ന എന്‍ഡിടിവി ഓഹരികളാണ് അദാനി സ്വന്തമാക്കിയത്. അദാനിയുടെ സഹസ്ഥാപനമായ വിശ്വപ്രധാന്‍ കമേഴ്സ്യല്‍ െ്രെപ. ലിമിറ്റഡിന് ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ വാങ്ങാന്‍ ഉള്ള അധികാരമാണ് അദാനി പ്രയോജനപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: