കൊച്ചി : സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാതെ ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഹൈക്കോടതിയില്‍ അറിയിച്ചു.
തുറമുഖ നിര്‍മാണത്തിനായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്. സമരത്തിന്റെ പേരില്‍ നിര്‍മാണം നിര്ത്തിവെക്കാനാകില്ലെനാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചത്.
പ്രതിഷേധക്കാര്‍ ഗര്‍ഭിണികളേയും കുട്ടികളേയും മുന്‍നിര്‍ത്തിയാണ് സമരം ചെയ്യുന്നത്. അതിനാല്‍ കടുത്ത നടപടികള്‍ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനികില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കിയശേഷം വിധി പറയുന്നത് മാറ്റിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: