കൊല്ലം: യുപിഎസ് തകരാറ് മൂലം മാസങ്ങളായി പ്രവര്‍ത്തിക്കാതിരുന്ന ക്യാമറ സംവിധാനം കോര്‍പ്പറേഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി മേയര്‍ പ്രസന്നാ ഏണസ്റ്റ് അറിയിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 31 സിസി ടിവി ക്യാമറയും ആട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ സംവിധാനവും സ്ഥാപിച്ചിരുന്നു.
കൊല്ലം സിറ്റി പോലീസിന്റെ ക്രിയാത്മകമായ ക്രമസമാധാന സംവിധാനം മുന്നോട്ട് കൊണ്ട് പോകുന്നതിന് ഈ ക്യാമറ സംവിധാനം അത്യാവശ്യമാണ്. കോര്‍പ്പറേഷന്‍ 97 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരത്തില്‍ ക്യാമറ സംവിധാനം ഒരുക്കിയത്.
















