കോഴിക്കോട്: എംഇഎസ് കോളജില്‍ പ്രവേശനത്തിന് വന്‍തുക കോഴയായി ചോദിച്ചെന്ന് ആരോപണം. ബികോം സീറ്റിന് ഒരു ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ് കെ എം സി സി നേതാവ് ഡോ.പുത്തൂര്‍ റഹ്മാന് ആരോപിക്കുന്നത്.
വയനാട് ജില്ലയിലെ മിടുക്കിയായ പെണ്‍കുട്ടിയുടെ പ്രവേശനത്തിനായി എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനോടു പോലും സംസാരിച്ചെന്നും ഒരു ഫലവമുണ്ടായില്ലെന്നും മുസ്ലിം ലീഗ് പ്രവാസി സംഘടനയുടെ നേതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
മുസ്ലിം സമുദായത്തിലെ പിന്നോക്കക്കാരെ വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് 1964ല്‍ എം ഇ എസ് സ്ഥാപിതമായതെന്നും ഇപ്പോള്‍ സംഘടന വിദ്യാഭ്യാസ കച്ചവടത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും പുത്തൂര്‍ റഹ്മാന് കുറിപ്പില്‍ പറയുന്നു. വയനാട്ടിലെ മിടുക്കിയായ ഒരു പെണ്‍കുട്ടി ഉപരിപഠനത്തിനായി തന്നെ സമീപിച്ചപ്പോഴാണ് ഈ ദുരനുഭവമുണ്ടായതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഡോ.പുത്തൂര്‍ റഹ്മാന്റെ ഫേസ്ബുക്ക് പേജ്:
ഒടുവില്‍ ഒരു ലക്ഷം ഡൊണേഷന്‍ സംഘടിപ്പിച്ച് കോളജിലെത്തിയപ്പോള്‍ ഒരു വര്‍ഷത്തെ ഫീസും ഹോസ്റ്റല്‍ ഫീസും ഒരുമിച്ച് വേണമെന്നും പറഞ്ഞുവെന്നും അതും നല്‍കിയാണ് പെണ്‍കുട്ടി പ്രവേശനം നേടിയതെന്നും പുത്തൂര്‍ റഹ്മാന് ആരോപിക്കുന്നു.
“കുട്ടിക്ക് 94% മാര്‍ക്കുണ്ട്. അവള്‍ക്കൊരു ഒരു സീറ്റിനായി വലിയ പ്രയാസമുണ്ടാവില്ലെന്നു ഞാന്‍ കരുതിയെങ്കിലും എല്ലാ വാതിലിലും മുട്ടിയിട്ടും ഫലം കാണാനാവുന്നില്ല എന്ന അവസ്ഥ. എനിക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ ഓര്‍ത്ത് ദുഖം തോന്നി. അവസാനം ആബിദ് ഉസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ ഇടപെടലിലൂടെ ഒരു സീറ്റു കിട്ടി. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ അഡ്മിഷനു ചെന്നപ്പോഴാണറിയുന്നത് 1,25,000 രൂപ ഡോണേഷന്‍ കൊടുക്കണം.
എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ഒരു മുന്‍ഭാരവാഹി എന്ന നിലയില്‍ വളാഞ്ചേരിയിലെ കോളേജ് പ്രിന്‍സിപ്പാളെയും ചെയര്‍മാനെയും വിളിച്ചു ഡൊണേഷന്‍ തുക കുറച്ചുതരാന്‍ അപേക്ഷിച്ചു നോക്കി. അപ്പോള്‍ ചെയര്‍മാന്റെ പ്രതികരണം ഇവിടെ സീറ്റില്ല, എല്ലാം ഫുള്‍ ആയല്ലോ എന്നായിരുന്നു. എന്നുവെച്ചാല്‍ ചോദിക്കുന്ന ഡൊണേഷന്‍ തരാന്‍ തയാറുള്ള ആളുകളുണ്ട്, താന്‍ വേറെ വഴി നോക്കെന്നു തന്നെ അര്‍ത്ഥം. എം.ഇ.എസ് പ്രസിഡന്റും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ സാക്ഷാല്‍ ഫസല്‍ ഗഫൂറിനെയും വിളിച്ചു. ഒരാളും ഡൊണേഷന്‍ തുക ഒന്നു കുറച്ച് ആ പാവപ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ തയാറല്ല എന്ന് ബോധ്യപ്പെട്ടതു മാത്രം മിച്ചം.”- പുത്തൂര്‍ റഹ്മാന് കുറിപ്പില്‍ പറയുന്നു. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: