കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ ഒന്നിനും രണ്ടിനും കേരളം സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ഒന്നിനു വൈകിട്ട കൊച്ചി വിമാനത്താവളത്തിനരികിലുള്ള കാലടിയില്‍ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അടുത്ത ദിവസം കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷന് ചെയ്യും.
ഇന്ത്യന്‍ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്‍പ്പന ചെയ്തു ഈ കപ്പല്‍ തുറമുഖഷിപ്പിങ്ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡാണു നിര്‍മിച്ചത്. അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിര്‍മിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിയ കപ്പല്‍.
1971ലെ യുദ്ധത്തില്‍ നിര്‍ണായകപങ്കു വഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നല്‍കിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിര്‍മിച്ചുനല്‍കിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പല്‍ ഉള്‍ക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷന് ചെയ്യുന്നതോടെ പ്രവര്‍ത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകള്‍ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും. കോളനിവാഴ്ചയുടെ ഭൂതകാലത്തില്‍ നിന്നുള്ള വിടവാങ്ങല്‍ അടയാളപ്പെടുത്തി പുതിയ നാവിക പതാക (നിഷാന്‍) ചടങ്ങില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: