പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയെക്കുറിച്ച് പുതിയ അപ്ഡേറ്റുകളുമായി അണിയറ പ്രവര്‍ത്തകര്‍. ത്രീഡിയില്‍ എത്തുന്ന സിനിമ പാന്‍ വേള്‍ഡായി റിലീസ് ആകുമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ്, പോര്‍ച്ചുഗീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും.
സിനിമകള്‍ ഒടിടിയിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശിര്‍വാദിന്റെ ബറോസ് എന്ന ത്രീഡി സിനിമ ഇറക്കാനൊരുങ്ങുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ ദുബായ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ആശീര്‍വാദ് സിനിമാസ് ഇതുവരെ 32 സിനമകള്‍ നിര്‍മിച്ചു. ഈ സിസിനിമകളെല്ലാം താന്‍ അഭിനയിച്ചുവെന്നതാണ് താനും ആശിര്‍വാദും ആന്റണിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസം അവസാനിച്ചരുന്നു. ഇതിന്റെ അപ്ഡേറ്റും താരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ഭൂതത്തിന്റെ കഥയാണ് ബറോസ്. മോഹന്‍ലാലാണ് ബറോസായി വേഷമിടുന്നത്.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: