തിരുവനന്തപുരം: കേരളത്തില്‍ ഏകദേശം 64,000 കുടുംബങ്ങളാണ് അതിദരിദ്രര്‍ ആയി കണ്ടെത്തിയിട്ടുളളത്. അതില്‍ത്തന്നെ നാലിലൊന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് കെ.രാധാകൃഷ്ണന്‍
അവരെ അതിദാരിദ്രത്തില്‍ നിന്നു മോചിപ്പിക്കാനുളള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. 14ാം പഞ്ചവത്സര പദ്ധതിയോടെ അതിദരിദ്രരായ മുഴുവന്‍ ആളുകളുടെയും ദാരിദ്രം ഇല്ലതാക്കി അവരെ പൊതുസമൂഹത്തോടൊപ്പം ഉയര്‍ത്തിയെടുക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളം വൈകാതെ അതിദരിദ്രരില്ലാത്ത നാടായി മാറി തീരുമെന്നും മന്ത്രി പറഞ്ഞു. 159-മത് അയ്യന്‍കാളി ജയന്തി ദിനാഘോഷം വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയെടുക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഒരോ കുടുംബത്തിന്റെയും വ്യക്തികളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് മൈക്രോ ലെവല്‍ സര്‍വ്വേ നടത്തും. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുകയെന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്കുളള സഹായം അവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനു സാമൂഹ്യമായ ഇടപെടല്‍ ഉണ്ടാവണം. ഇക്കാര്യത്തില്‍ ത്രിതലപഞ്ചായത്തുകള്‍ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ആധുനിക സാങ്കേതികവിദ്യയില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ പിന്നാക്കം പോയികൂടാ എന്നത് കൊണ്ടാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവരെയെല്ലാം സാമൂഹ്യമായും, സാമ്പത്തികമായും, വിഭ്യാഭ്യാസപരമായും പുരോഗതിയിലെത്തിക്കുകയാണ് ലക്ഷ്യം. മന്ത്രി പറഞ്ഞു
അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. പൊതുവിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ മന്ത്രി അഡ്വ. ജി ആര്‍ അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, എസ്.സി.എസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി, പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക