ഐക്യരാഷ്ട്രസഭക്ക് കീഴിലെ ‘ഡിപ്ലോമാറ്റിക്ക് മിഷന് ഗ്ലോബല്‍ പീസ്’ അംബാസഡര്‍മാരായി പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും, പ്രൊജക്ട് ഡിസൈനറുമായ എന്‍.എം ബാദുഷയേയും, പ്രമുഖ ഹോസ്പ്പിറ്റാലിറ്റി വ്യവസായിയുമായ ജിബി എബ്രഹാമിനേയും ആദരിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീ. രാംദാസ് അത്താവാലെയാണ് ബഹുമതികള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭകളായ പ്രേം ചോപ്ര, മുകേഷ് റിഷി, ഗായകന് നകാസ് അസീസ്, മഹാരാഷ്ട്ര സംസ്കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ വര്‍ഷവും ഓരോ രാജ്യങ്ങളിലെ അവരുടെ കീഴിലുള്ള ഡിപ്ലോമാറ്റിക്ക് കമ്മീഷനുകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നല്കി വരുന്നവര്‍ക്കാണ് ഈ ബഹുമതി നല്കി വരുന്നത്.
ഇന്ത്യയിലെ പ്രസ്തുത യുഎന്‍ സംഘടനയുടെ ഡിപ്ലോമാറ്റിക് കമ്മിഷനായ ‘ഡിപ്ലോമാറ്റിക്ക് മിഷന് ഗ്ലോബല്‍ പീസ്’ ആണ് ഈ അവാര്‍ഡുകള്‍ എല്ല വര്‍ഷവും ഓരോ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട സാമൂഹികസേവകര്‍ക്ക് നല്‍കുന്നത്.
ഈ വര്‍ഷം എന്‍.എം. ബാദുഷക്ക് ഗുഡ് വില്‍ അംബാസഡര്‍ പദവിയും, ജിബി എബ്രഹാമിന് പീസ് അംബാസഡര്‍ പദവിയുമാണ് നല്‍കിയത്. കോവിഡ് കാലത്ത് ഉള്‍പെടെ ഇവര്‍ രണ്ടുപേരും യഥാക്രമം സിനിമാരംഗത്തും, വ്യവസായ രംഗത്തും അല്ലാതെയും സാമൂഹികമായും തൊഴില്‍പരമായും നടത്തിയ വളരെകാലത്തെ മഹത്വപൂര്‍ണമായ സേവനങ്ങളാണ് ഈ പുരസ്കാരം നേടാന്‍ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഡോ.അനില്‍ നായര്‍ (ചെയര്മാന് & സെക്രട്ടറി ജനറല്‍, ഡിപ്ലോമാറ്റിക്ക് മിഷന് ഗ്ലോബല്‍ പീസ്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: