തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണനെ മാറ്റും. ആരോഗ്യ സ്ഥിതി മോശമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിര്‍ന്ന നേതാക്കളായ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗം എം.എ. ബേബി എന്നിവര്‍ കോടിയേരിയുമായി ചര്‍ച്ച നടത്തുകയാണ്. എകെജി സെന്ററിന് മുന്നിലെ ഫ്ളാറ്റില്‍ മുതിര്‍ന്ന നേതാക്കളുമെത്തി ചര്‍ച്ചയില്‍ പങ്കുകൊള്ളു്നുണ്ട്.
സെക്രട്ടറിയേറ്റ് ചേര്‍ന്നെടുത്ത യോഗ തീരുമാനം പിന്നീട് കോടിയേരിയെ അറിയിക്കും. യോഗത്തില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല. ചികിത്സയുടെ പേരില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നാണ് കോടിയേരി നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ അവധിയിലേക്ക് പോയാല്‍ പോരെ എന്ന് നേതൃത്വം ആരാഞ്ഞെങ്കിലും എന്നാല്‍ ഒഴിയാമെന്നതില്‍ കോടിയേരി ഉറച്ച് നില്‍ക്കുകയായിരുന്നു. അദ്ദേഹം തിങ്കളാഴ്ച ചികിത്സക്കായി ചെന്നൈയിലേക്ക് പോകും.
കോടിയേരി മാറുന്ന ഒഴിവിലേക്ക് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ആരാകും വരികയെന്നാണ് നിലവിലെ ചര്‍ച്ച. താത്കാലികമായി ആക്ടിങ് സെക്രട്ടറിയെ തീരുമാനിക്കാനുള്ള ആലോചനയുമുണ്ട്. പിബി അംഗം എ വിജയരാഘവന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്,കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്. പിബി അംഗം എംഎ ബേബി എന്നീ പേരുകളാണ് പരിഗണിക്കുന്നത്. പാര്‍ട്ടിക്ക് പുറമേ മന്ത്രിസഭയില്‍ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കാന്‍ സാധ്യതയുണ്ട്.
പാര്‍ട്ടിസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.കെ. ബാലനും ഇടതുമുന്നണി കണ്‍വീനറായ ഇ.പി. ജയരാജനുമാണ് ഗോവിന്ദന് കഴിഞ്ഞാല്‍ സാധ്യതാ പട്ടികയിലുള്ളത്. ജയരാജന് എല്‍ഡിഎഫ് കണ്‍വീനറായി തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചാല്‍ ബാലന് നറുക്ക് വീഴും. മറിച്ച് ഇപി സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ ബാലനാകും കണ്‍വീനര്‍. അദ്ദേഹം നിലവില്‍ ഔദ്യോഗിക ചുമതലകളൊന്നും വഹിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നതും ശ്രദ്ധേയമാണ്. ആദ്യമായി ഒരു വനിതയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള വിപ്ലവകരമായ തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ ശ്രീമതി ടീച്ചര്‍ക്ക് വഴിയൊരുങ്ങും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചാണ് ശ്രീമതി ടീച്ചറുടെയും നിലവിലെ പ്രവര്‍ത്തനം.
മൂന്നുമാസത്തിലൊരിക്കലാണ് സാധാരണയായി സിപിഎം സംസ്ഥാന സമിതി ചേരാറുള്ളത്. ഈ മാസം എട്ടുമുതല്‍ 12 വരെ അഞ്ചുദിവസം സംസ്ഥാന സെക്രട്ടറിയറ്റും സിതിമിതിയും ചേര്‍ന്നിരുന്നു. സംഘടനപരമായും ഭരണപരമായുമുള്ള വിഷയങ്ങള്‍ വിശദമായി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തതാണ്. ഇപ്പോള്‍ അടിയന്തരമായി പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: