കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തിന് ഹൈസ്കൂള്‍ മൈതാനത്ത് തുടക്കമായി. 65 സ്റ്റാളുകളിലായി നൂറിലധികം പ്രസാധകരുടെ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെയാണ് സ്റ്റാളുകളുടെ പ്രവര്‍ത്തന സമയം. കുട്ടികള്‍ക്കായുള്ള ചിത്രകഥപുസ്തകങ്ങള്, നോവലുകള്‍,
ചരിത്ര പുസ്തകങ്ങള്‍, കഥാകവിത സമാഹാരങ്ങള്‍ തുടങ്ങി സാഹിത്യ മേഖലയിലെ പ്രധാനപ്പെട്ട എല്ലാ കൃതികളും മേളയില്‍ ലഭ്യമാണ്. പുസ്തകോത്സവത്തോടനുബന്ധിച്ച് സെമിനാറുകള്‍, കലാപരിപാടികള്‍, പുസ്തക പ്രകാശനം എന്നിവയും ഉണ്ടാകും.
31ന് പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം എഴുത്തുകാരന് ജി.ആര്. ഇന്ദുഗോപന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആദ്യ പുസ്തക വില്‍പ്പന നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: