ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മിതാലി ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കളിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വനിത ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്ത താരം കൂടിയാണ് മിതാലി.
ബിജെപി ദക്ഷിണേന്ത്യയില്‍ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം ശക്തമാകികിയിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമായാണ് പാര്‍ട്ടി അധ്യക്ഷന്‍ നദ്ദ മിതാലി രാജുമായി കൂടിക്കാഴ്ച നടത്തിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ്യുടെ മൂന്നാം ഘട്ട പ്രജാ സംഗ്രാം യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കാന്‍ ഹനംകൊണ്ടയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നടന് നിഥിനുമായും നദ്ദ കൂടിക്കാഴ്ച നടത്തും.
ഹൈദരാബാദ് സ്വദേശിനിയായ മിതാലി തെലങ്കാനയിലെ പ്രമുഖ താരങ്ങളിലൊരാളാണ്. മുന്‍ ക്രിക്കറ്റ് താരം 232 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, 50.68 ശരാശരിയില്‍ 7805 റണ്‍സ് നേടി. രാജ്യത്തിനായി 12 ടെസ്റ്റുകളും 89 ടി20കളും കളിച്ച മിതാലി യഥാക്രമം 699, 2364 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: