വഡോദര: റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഉദ്യോഗാര്‍ത്ഥി നടത്തിയ കടുംകൈ അധികൃതര്‍ കണ്ടെത്തി. മനീഷ് കുമാര്‍ എന്ന ബീഹാര്‍ സ്വദേശി തന്റെ കൈവിരലിലെ തൊലി ചൂടുവെള്ളം ഒഴിച്ച് നീക്കം ചെയ്ത് മറ്റൊരാള്‍ക്ക് നല്കി തട്ടിപ്പിന് ശ്രമിച്ചത്. ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടത്തിയ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് ശ്രമം നടന്നത്. ചൂടാക്കിയ പാത്രത്തിലെ വെള്ളത്തില്‍ വിരല്‍വച്ചു പൊള്ളിച്ചാണ് മനീഷ് തന്റെ കൈവിരലിലെ തൊലി വേര്‍പെടുത്തിയത്. തട്ടിപ്പിന് പിന്നില്‍ കൂടൂതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരീക്ഷയ്ക്ക് ബയോമെട്രിക് വെരിഫിക്കേഷന് നിര്‍ബന്ധമാണ്. മനീഷ് കുമാര്‍ ശംബുനാഥ് (26) എന്ന യുവാവാണ് രാജ്യഗുരു ഗുപ്ത എന്നയാളെ ആള് മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ എത്തിച്ചത്. ബയോമെട്രിക് പരിശോധന കടക്കാനാണ് തന്റെ കൈവിരലിലെ തൊലി തിളച്ച വെള്ളം ഒഴിച്ച് നീക്കം ചെയ്ത് പകരക്കാരന് വച്ചുപിടിപ്പിച്ചു. പഠനത്തില്‍ മികച്ചു നിന്ന രാജ്യഗുരു പരീക്ഷയെഴുതിയാല്‍ തനിക്കു ജോലി ഉറപ്പാണെന്നു കരുതിയാണ് മനീഷ് ഈ കടുംകൈ ചെയ്തത്. എന്നാല്‍. പരീക്ഷയ്ക്കെത്തിയ രാജ്യഗുരുവിന്റെ ബയോമെട്രിക് പരിശോധനയില്‍ വിരലടയാളം വ്യക്തമായില്ല. പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്റര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇയാളുടെ ഇടത് തള്ളവിരല്‍ വൃത്തിയാക്കിയപ്പോഴാണ് ആ ഭാഗത്തെ തൊലി ഇളകി വരുകയും ആള്‍മാറാട്ടം നടന്ന വിവരം അറിഞ്ഞത്. ഉടനെ അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രാജ്യഗുരു മനീഷിന്റെ പേര് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: