കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ ഓഫീസ് കത്തിയത് സംബന്ധിച്ചുള്ള ചര്‍ച്ച തര്‍ക്കത്തില്‍ കലാശിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ജി. ഗിരീഷാണ് ഓഫീസ് കത്തിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്.
തീപിടിത്തത്തില്‍ സുപ്രധാനപ്പെട്ട ഫയലുകള്‍ കത്തിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മേയറുടെ അന്നേദിവസമുള്ള തിരുവനന്തപുരം യാത്രയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും ഏതൊക്കെ ഫയലുകളാണ് കത്താനിടയായതെന്ന് സമഗ്രമായ റിപ്പോര്‍ട്ട് കൗണ്‍സില്‍ മുന്‍പാകെ അവതരിപ്പിക്കണമെന്നും ഗിരീഷ് ആവശ്യപ്പെട്ടത് സിപിഎം കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചു. ഗിരീഷിന്റെ വാദത്തെ എതിര്‍ത്ത് കൊണ്ട് മേയറും രംഗത്ത് എത്തി. അന്വേഷണം നടക്കട്ടെ എന്നും വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടുപിടിക്കട്ടെ എന്നുമുള്ള മറുപടിയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് നല്‍കിയത്.
തെരുവുവിളക്കുകള്‍ കത്താതതും തെരുവുനായ വിഷയങ്ങളില്‍ കാട്ടുന്ന അലംഭാവം യോഗത്തില്‍ ചര്‍ച്ചയായി. ഇത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഗിരീഷ് അറിയിച്ചു. മാലിന്യ സംസ്കരണത്തിലുള്ള അലംഭാവത്തിലും മിശ്രവിവാഹിതരുടെ മക്കള്‍ക്കുള്ള ധനസഹായം സീനിയോറിറ്റി മറികടന്ന് അടുപ്പക്കാര്‍ക്ക് നല്കുന്നതിനുമെതിരെയും തേവള്ളി കൗണ്‍സിലര്‍ ബി.ഷൈലജ പ്രതിഷേധിച്ചു.
റോഡുകള്‍ തകര്‍ന്നു കിടക്കുന്നതും ടൗള്‍ ഹാള്‍ നവീകരണത്തിലെ പാളിച്ചകളും പോളയ ത്തോട് ഷോപ്പിംങ് കോംപ്ലക്സിലെയും കോര്പറേഷന് കവാടത്തിലെയും വെള്ളക്കെട്ടും ചര്‍ച്ചയായി. തെരുവ് വിളക്ക് കത്തിക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചതായും ഓരോ ഡിവിഷനിലും ലിസ്റ്റ് തയ്യാറാക്കി എന്നും മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. മധു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ജയന്, ഉദയകുമാര്‍, ഹണി ബഞ്ചമിന്, പവിത്ര, യുഡിഎഫ് കൗണ്‍സിലര്‍ ജോര്‍ജ് ഡി കാട്ടില്‍, ജോസഫ്കുരുവിള, നൗഷാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: