തിരുവനന്തപുരം : സാമ്പത്തിക ബാധ്യത മറികടക്കുന്നതിനായി കെഎസ്ആര്‍ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ നടപടികളിലേക്ക്. സെപ്തംബര്‍ 1ന് മുമ്പായി കെഎസ്ആര്‍ടിസിക്ക് 103 കോടി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
ഇതുസംബന്ധിച്ചുള്ള നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി ധനവകുപ്പ് നടപടി തുടങ്ങി. വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ പോകാതെ കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ കൊണ്ട് അപ്പീല്‍ കൊടുപ്പിക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് കുടിശ്ശിക തീര്‍ത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നല്‍കണമെന്നായിരുന്നു ഹൈക്കോടിയുടെ ഉത്തരവ്. ഇത്് സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്നും ഇത് മറികടക്കുന്നതിനായി നിയമ വശങ്ങള് തേടാനാണ് സര്‍ക്കാര്‍തല തീരുമാനം. ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നല്‍കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്.
സര്‍ക്കാരിനെയും കെഎസ്ആര്‍ടിസി മാനേജ്മെന്റിനേയും ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഡ്യൂട്ടി പരിഷ്കരണത്തിനും ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷനും വഴങ്ങിയാല്‍ സര്‍ക്കാരിന് 250 കോടി രൂപയുടെ ഒരു പക്കേജ് സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനാകും. ആ ഇനത്തിലെ ആദ്യ ഗഡു ലഭിച്ചാല്‍ ഒരു പരിധി വരെ പിടിച്ചു നില്ക്കാം. എന്നാല്‍ യൂണിയനുകള്‍ ഡ്യൂട്ടി പരിഷ്കരണത്തിന് വഴങ്ങിയിട്ടില്ലെന്നത് തിരിച്ചടിയാകുന്നുണ്ട്.
തൊഴിലാളികളെ പട്ടിണിക്കിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് 103 കോടി രൂപ അടിയന്തരമായി നല്കാന് സര്‍ക്കാരിനോട് ബുധനാഴ്ചയാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്കാന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: