കോഴിക്കോട് : ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചുവെന്നും ഇത്തരം വാര്‍ത്തകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും മുന്‍ മന്ത്രി എം.കെ. മുനീര്‍ എംഎല്‍എ. ഇത്തരം പ്രചാരണങ്ങള്‍ എന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ എന്നെ സ്വവര്‍ഗരതി ആസ്വദിക്കുന്ന ഒരാളായി ചിത്രീകരിച്ചു. ട്രോളുകളില്‍ തന്നെ ഹോമോ സെക്ഷ്വല്‍ ആയി ചിത്രീകരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ആശയം മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പറഞ്ഞതിന് വിപരീതമാണ് വാര്‍ത്തയായി വരുന്നത് എന്നും ഇത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എംകെ മുനീര്‍ പറഞ്ഞു. താന്‍ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാന്‍ മുന്‍കൈ എടുത്തത്. ചൈല്‍ഡ് റൈറ്റ്സ് കമ്മീഷന് ആദ്യമായി നടപ്പാക്കിയതും അന്നാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്ത ആളാണ് താനെന്നും മുനീര്‍ പറഞ്ഞു.
ലിംഗ സമത്വത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ്. ചിലവാക്കുകള്‍ മാറ്റിയത് കൊണ്ട് മാത്രം അടിസ്ഥാന പ്രശ്നം പരിഹരിക്കില്ല. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകളും മാറ്റങ്ങളും ആവശ്യമാണ്. ലോകത്ത് പലയിടത്തും സ്വവര്‍ഗരതി അംഗീകരിക്കപ്പെട്ടു. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയില്‍ അംഗീകരിക്കപ്പെടുമെന്നും മുനീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: