ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ചില ആപ്പ് എം.എല്‍.എമാരെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ 11ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത എ.എ.പി പാര്‍ട്ടി യോഗം ആരംഭിക്കാനിരിക്കെയാണ് ചില എ.എല്‍.എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരിധിക്ക് പുറത്താണെന്നുമുള്ള വിവരം എ.എ.പി വൃത്തങ്ങള്‍ പങ്കുവച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും ഇഡിയും പിടിമുറുക്കിയതിന് പിന്നാലെ ആപ്പ് എം.എല്‍.എമാര്‍ ബിജെപിയോട് അടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എ.എ.പിയുടെ ആരോപണമെന്നായിരുന്നു ബി.ജെ.പി മറുപടി നല്കി. ഇതിനിടെയായിരുന്നു കെജ്രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എ.എ.പി തീരുമാനിച്ചത്. മദ്യനയത്തില്‍ ബി.ജെ.പി നിലപാട് ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കെജ്രിവാള് യോഗം വിളിച്ചുചേര്‍ത്തത്. ഇതിനിടെ ബി.ജെ.പി സിസോദിയയുടെ മണ്ഡലമായ പദ്പര്‍ഗഞ്ജിലടക്കം ഡല്‍ഹിയിലെ പലയിടങ്ങളിലും സമരം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: