പാലക്കാട്: അട്ടപ്പാടിയില്‍ ശിശു മരണം തുടര്‍കഥ. ഒരു വയ്സ് പ്രായമുള്ള കുട്ടിയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരണമടഞ്ഞത്. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന് ദമ്പതികളുടെ മകനാണ് ദാരുണാന്ത്യമുണ്ടായത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. ആഗസ്ത് മാസം ഉണ്ടാക്കുന്ന രണ്ടാമത്തെ ശിശു മരണം കൂടിയാണിത്.
ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞ് ഈ മാസം എട്ടിന് മരിച്ചിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന് കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവത്തെ തുടര്‍ന്ന പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. അതേസമയം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണന് വ്യക്തമാക്കി. ഈ വര്‍ഷത്തെ ശിശുമരണം പന്ത്രണ്ടായി ഇയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: