ന്യൂദല്‍ഹി:ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു. നിരീക്ഷണഗ്രിഡ് വഴി ഭീകരര്‍ നുഴഞ്ഞുകയറുന്ന പാത അറിഞ്ഞ് കുഴിബോംബ് സ്ഥാപിച്ചത് സൈന്യം തന്നെയാണ്. ഇതില്‍ തട്ടി ഭീകരര്‍ രണ്ടു പേരും പൊട്ടിത്തെറിക്കുകയായിരുന്നു.
ദ പ്രിന്‍റ് പ്രസിദ്ധീകരിച്ച പാക് തീവ്രവാദികള്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ കാണാം:
കശ്മീരിലെ നൗഷേര സെക്ടറിലൂടെ ആഗസ്ത് 21ന് രാത്രി 8.55നാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറ്റശ്രമം നടത്തിയത്. രാത്രിയുടെ മറപിടിച്ചാണ് രണ്ട് തീവ്രവാദികളും നൗഷേരയിലെ ലാമിലുള്ള പുഖാര്‍ണി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഭൂമിയിലൂടെ നീന്തി മുന്നേറുന്നതിനിടയില്‍ കുഴിബോംബില്‍ അമര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീവ്രവാദികള്‍ പതുക്കെ മുന്നേറുന്നതും പൊട്ടിത്തെറിക്കുന്നതും നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ ഒട്ടേറെ ചാനലുകള്‍ ഈ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്.
മലനിരകളുള്ള നിയന്ത്രണരേഖയില്‍ ആകെ പരന്നുകിടക്കുന്ന പ്രദേശം പുഖര്‍ണി ഗ്രാമത്തില്‍ മാത്രമാണുള്ളത്. ഇവിടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും നിരീക്ഷണപോസ്റ്റുകളുണ്ട്. തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ക്യാമറയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പിറ്റേന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ രണ്ട് പേരുടെ ജഡം കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: