തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ശിശുവികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന മൊബൈല്‍ ആപ് സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനവും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം തടയാന്‍ കേരള പോലീസിന്‍െ സോഷ്യല്‍ പോലീസ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഏകദേശം 20,000 ത്തോളം മാതാപിതാക്കള്‍ക്ക് സുരക്ഷിതമായ ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ദുരുപയോഗവും അക്രമവും ഉണ്ടായാല്‍ സ്വീകരിക്കേണ്ട നിയമപരവും മാനസികവും സാങ്കേതികവുമായ വശങ്ങളെക്കുറിച്ചും അവബോധം നല്‍കും. 50,000 പേര്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ വഴിയും ബോധവത്കരണം നല്‍കും.
ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഡി അഡിക്ഷന് സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: