ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അലിഗഢ് സര്‍വ്വകലാശാലയില്‍ പ്രസംഗിക്കുന്നതിനെ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എതിര്‍ത്തിരുന്നെങ്കിലും പേടിച്ചിട്ട് തടയാന്‍ ശ്രമിച്ചില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അവിടെ ഭരിയ്‌ക്കുന്നത് യോഗി ആദിത്യനാഥ് ആയതിനാലാണതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേരളം കശ്മീരാകുന്ന കാലം വിദൂരമല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദപ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്ന ആരോപണമാണ് ബുധനാഴ്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്.
കേരളത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 2019 ഡിസംബറില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിലായതുകൊണ്ടാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തന്നെ കയ്യേറ്റം ചെയ്യാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഒത്താശ ചെയ്തെന്ന ആരോപണവും ഗവര്‍ണര്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലേക്ക് തന്നെ പ്രസംഗിക്കാന്‍ വിളിച്ച വിസി ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കയ്യേറ്റത്തിന് ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തില്ല. കേരളത്തിലായതുകൊണ്ടാണ് ഇത് നടക്കുന്നത്. മറ്റിടങ്ങളില്‍ ഇര്‍ഫാന‍് ഹബീബ് അത് ചെയ്യില്ല- ഗവര്‍ണര്‍ പറഞ്ഞു. എനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ചടങ്ങിന് മൂന്ന് ദിവസം മുന്‍പേ വിവരം ലഭിച്ചിരുന്നതായി ദല്‍ഹിയിലുള്ള ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസമന്ത്രലായം അധികൃതരും പറഞ്ഞിരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: