തിരുവനന്തപുരം: മുന്‍മന്ത്രി കെ. ടി ജലീലിനെതിരെ നിയമസഭയില്‍ കെ.കെ ഷൈലജയുടെ ആത്മഗതം. കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ ഏഴുന്നേറ്റപ്പോള്‍ ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്നാണ് ഷൈലജ പറഞ്ഞത്. മൈക്ക് ഓണ്‍ ആണെന്ന് അറിയാതെയാണ് ഷൈലജ ഇക്കാര്യം പറഞ്ഞത്. സഭയില്‍ ഉള്ളവരെല്ലാം ഇക്കാര്യം കേട്ടതോടെ സംഭവം വിവാദമായിട്ടുണ്ട്.
അതേസമയം, കശ്മീരിനെ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയതില്‍ കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജലീലിന്റെ രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് ജില്ല പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയിലാണ് തിരുവല്ല കോടതി ഉത്തരവിട്ടത്. പത്തനംതിട്ട കീഴ്വായ്പൂര് പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ നല്കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആസാദ് കശ്മീരെന്ന് പ്രസ്താവന നടത്തിയത്. പോലീസ് സുരക്ഷയില്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രാജ്യവിരുദ്ധ പരാമര്‍ശം. ജമ്മുവും, കശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. കശ്മീരില്‍ നിന്നും വേര്‍പെട്ട ഭാഗം പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് അറിയപ്പെട്ടിരുന്നതെന്നായിരുന്നു ജലീലിന്റെ പ്രസ്താവന.
കശ്മീരിന്റെ എല്ലായിടത്തും പട്ടാളക്കാരാണെന്നും പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും കേന്ദ്ര സര്‍ക്കാരിനേയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. വിഭജന കാലത്ത് നല്കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദുഃഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്താനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറിയെന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ ബിജെപി രംഗത്ത് എത്തുകയും എംഎല്‍എയുടേത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: