ശ്രീനഗര്‍: പുതിയ പ്രശ്നങ്ങളുയര്‍ത്തി വരാനിരിക്കുന്ന കശ്മീര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പിപ്പീള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹ് ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ശ്രമം കശ്മീര്‍ പൊലീസ് തകര്‍ത്തു. ജമ്മു കശ്മീരിലെ തദ്ദേശവാസികളല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു കലാപശ്രമം.
പിഡിപി നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലായിരുന്നു അക്രമത്തിന് ശ്രമമുണ്ടായത്. ഈ വിഷയം ഉയര്‍ത്തി പിഡിപി വക്താവ് സുഹൈല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പിഡിപി നേതാക്കള്‍ പ്രകടനം നടത്താന്‍ ശ്രമിച്ചെങ്കിലും അപകടം മണത്തറിഞ്ഞ പൊലീസ് പ്രകടനക്കാരെ തടഞ്ഞു. അതല്ലെങ്കില്‍ ഈ പ്രകടനം ഒരു കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായേനെ എന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കശ്മീര്‍ തദ്ദേശവാസികളല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്നാണ് പിഡിപി നിലപാടെന്ന് സുഹൈല്‍ ബുഖാരി പറഞ്ഞു. കശ്മീരില്‍ താല്‍ക്കാലികമായി എത്തിയവര്‍ക്കും വോട്ടവകാശം നല്‍കാനുള്ള ശ്രമം തടയുമെന്നും സുഹൈല്‍ ബുഖാരി പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: