പാലക്കാട്: താന്‍ സിപിഎമ്മുകാരനാണെന്ന് ആവര്‍ത്തിച്ച് പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊന്ന കേസിലെ പ്രതി അനീഷ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് പ്രതി തന്നെ താന്‍ സിപിഎമ്മുകാരനാണെന്ന് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അനീഷിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴും താന്‍ സിപിഎമ്മുകാരന് തന്നെയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ കൊലപാതകം ആര്‍എസ്എസിന്റേയും ബിജെപിയുടേയും തലയില്‍ വെയ്ക്കാനുള്ള സിപിഎമ്മിന് തിരിച്ചടിയായിരിക്കുകയാണ്. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം.
ഷാജഹാന് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള വ്യക്തി വിരോധമാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന പോലീസിന്റെ റിപ്പോര്‍ട്ടും സിപിഎം തള്ളി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പോലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: