കൊല്ലം: കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് കെഎസ്എഫ്ഇ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. കൊല്ലം റൂറല്‍ എന്ന പേരില്‍ കൊട്ടാരക്കര ആസ്ഥാ നമായി പുതിയ റീജിയണല്‍ ഓഫീസ് നാളെ രാവിലെ 10ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെര്‍മാന്‍എ.ഷാജു അധ്യക്ഷനാകും. ചടങ്ങില്‍ കെഎസ്എഫ്ഇയുടെ ചെയര്മാന് കെ.വരദരാജന്, എംഡി വി.പി സുബ്രഹ്മണ്യന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേല്‍, പി.അയിഷാപോറ്റി തുടങ്ങിയവര്‍ സംസാരിക്കും. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കുന്നത്തൂര്‍ താലൂക്കുകളിലെ 32 ശാഖകളാണ് പുതിയ റീജിയണിന് കീഴിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: