തിരുവനന്തപുരം : ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ഗവര്‍ണറേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം മുഖപത്രമായ ദേശാഭാമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നിലപാടുകളില്ലാത്ത തനിയാവര്‍ത്തനം എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മോദി ഭരണത്തിന്റേയും ബിജെപിയുടേയും ചട്ടുകമായി മാറി. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളേയും ഉപയോഗിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. നിയമന നടപടികള്‍ക്കെതിരേ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റിന്റെ നടപടികളാകെ സ്റ്റേ ചെയ്തത്. കൂടാതെ ഓര്‍ഡിനന്‍സില്‍ വിശദമായി പഠിക്കാതെ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടും സംസ്ഥാന സര്‍ക്കാരില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: