മുംബൈ: ശരദ് പവാര്‍ യുഗം അവസാനിച്ചെന്നും ഇന്‍ ഫഡ് നാവിസ് യുഗമാണെന്നും പറയുന്നത് മഹാരാഷ്ട്രയിലെ തലമുതിര്‍ന്ന രാഷ്ട്രീയക്കാര്‍. അത്രയ്ക്ക് തന്ത്രങ്ങള്‍ പയറ്റി തന്റെ തോല്‍വിയോട് മധുരപ്രതികാരം ചെയ്യുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. തനിക്ക് പിന്തുണ നല്‍കാമെന്ന് പറഞ്ഞ് പുലര്‍ച്ചെ തിരക്കിട്ട സത്യപ്രതിജ്ഞ ചെയ്യിച്ച് പിന്നീട് പാലം വലിച്ചത് ആരുടെ ബുദ്ധിയാണെന്ന് ഇപ്പോള്‍ ഫഡ് നാവിസിനറിയാം.
എന്തായാലും തന്റെ പരാജയങ്ങള്‍ക്ക് മധുരപ്രതികാരം നടത്തിയിരിക്കുകയാണ് ദേവേന്ദ്ര ഫഡ് നാവിസ്. ഉദ്ധവ് താക്കറേയ്ക്കും ശരദ് പവാറിനും നല്കിയ ഇരട്ട ആഘാതമായിരുന്നു ഏക് നാഥ് ഷിന്‍ഡേയിലൂടെ നേടിയെടുത്തത്. അവിശ്വസനീയമെന്ന് തോന്നുന്ന രാഷ്ട്രീയ അധികാരമാറ്റം ശിവസേനക്കാര്ക്കോ ചാണക്യനായ ശരദ് പവാറിനോ കണക്ക് കൂട്ടാന്‍ പോലുമായില്ല. ഇപ്പോള്‍ ഉദ്ധവ് താക്കറെ നിഷേധിച്ചത് ഏക്നാഥ് ഷിന്‍ഡെയിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഫഡ് നാവിസ്. മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്താലും പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ഫഡ് നാവിസിന്റെ കൈകളിലാണ്. ആഭ്യന്തരവും ധനകാര്യവും. മഹാരാഷ്ട്ര എന്ന ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നിന്റെ താക്കോല്‍ ഫഡ് നാവിസിന്റെ കൈകളിലാണ്.ഇതിന് പുറമെ ആസൂത്രണം, നിയമകാര്യം, ജലവിഭവം, ഹൗസിങ്, ഊര്‍ജ്ജം തുടങ്ങിയ വകുപ്പുകളും ഫഡ് നാവിസിനാണ്. മുഖ്യമന്ത്രിക്കസേരയില്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരശേഷി ഫഡ് നാവിസിനുണ്ട്. ബിജെപിയ്ക്ക് തന്നെയാണ് റവന്യൂ വകുപ്പും. ഷിന്‍ഡേയ്ക്ക് നഗര വികസന വകുപ്പ് നല്കി. പൊതുമരാമത്ത്, ട്രാന്‍സ്പോര്‍ക്ക്, സാമൂഹ്യ നീതി, ദുരന്ത നിവാരണം, ദുരിതാശ്വാസം, പരിസ്ഥിതി എന്നീ വകുപ്പുകളുടെ ചുമതല ഷിന്‍ഡേയ്ക്ക് തന്നെ. ബിജെപി മഹാരാഷ്ട്ര അധ്യക്ഷനായിരുന്ന ചന്ദ്രകാന്ത് പാട്ടീല്‍ വിദ്യാഭ്യാസ മന്ത്രിയായി.
എന്‍സിപി ആഭ്യന്തരം കയ്യാളുമ്പോള്‍ ബിജെപിയ്ക്കെതിരെ നടന്ന പ്രതികാരരാഷ്ട്രീയം ഒന്നല്ല നിരവധിയാണ്. പല്‍ഘറില്‍ രണ്ട് സ്വാമിമാരെ അടിച്ചുകൊന്ന സംഭവമുണ്ടായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. ബിജെപിയെ പിന്തുണച്ച കങ്കണയുടെ വീടിന്റെ ഒരു ഭാഗം കയ്യേറ്റമാണെന്ന് പറഞ്ഞ് പൊളിച്ചുനീക്കി. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അങ്ങിനെ നിരവധി ആഘാതങ്ങള്‍ കിട്ടിയപ്പോഴും ഫഡ് നാവിസ് ലക്ഷ്യം മറന്നില്ല. 2022ല്‍ തന്നെ ഉദ്ധവ് സര്‍ക്കാര്‍ വീഴുമെന്ന് പലരും പ്രഖ്യാപിച്ചപ്പോഴും മഹാ വികാസ് അഘാദി മാത്രം അത് വിശ്വസിച്ചില്ല. അത്രയ്ക്ക് ഉറപ്പായിരുന്നു അവര്‍ക്ക് കൂട്ടുകെട്ടില്‍. പക്ഷെ ഹിന്ദുത്വയെ പാടെ അവഗണിക്കുക വഴി ഉദ്ധവിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: