ന്യൂദല്‍ഹി: ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഒന്നര ശതമാനമാണ് പലിശയിളവ്. കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കും.
ഇതുവഴി 2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് (പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പിഎസിഎസ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍) കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് 1.5% പലിശ ഇളവ് നല്‍കും. പലിശ ഇളവ് നല്‍കുന്നതിനുള്ള ഈ പിന്തുണയിലുണ്ടായിട്ടുള്ള ഈ വര്‍ധനവിന് പദ്ധതിക്ക് 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപയുടെ അധിക ബജറ്റ് വിഹിതം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: