കൊച്ചി : കര്‍ക്കിടകം ആധ്യാത്മിക മാസമായാണ് പൊതുവേ ആചരിക്കുന്നത്. രാമായണ മാസത്തില്‍ രാവിലെ നിലവിളക്കിന് മുന്നിലിരുന്ന് പ്രായഭേദമന്യേ രാമായണം വായിക്കുന്നത് പല വീടുകളില്‍ ഇന്ന് അന്യം നിന്നിരിക്കുന്നു. രാമായണോത്സവം എന്ന പേരില്‍ പുതു തലമുറയ്ക്ക് രാമായണമാസത്തിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍.
എല്ലാ വര്‍വും സ്കൂളില്‍ കര്‍ക്കിട മാസത്തോടനുബന്ധിച്ച് രാമായണം വായിച്ചിരുന്നു. എന്നാല്‍ കുട്ടികളില്‍ രാമായണം ഹൃദിസ്ഥമാക്കുന്നതിനായി ഇത്തവണ അതിന്റെ ദൃശ്യാവിഷ്കാരം നടത്തിയിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. വിദ്യാര്‍ത്ഥികളില്‍ പലരും രാമായണത്തെ കുറിച്ച് അജ്ഞരാണ്. ഇവര്‍ക്കും കുട്ടികളില്‍ ഭക്തിയും മര്യാദാ പുരുഷോത്തമനും സത്യനിഷ്ടനുമായ അവതാര പുരുഷന്റെ കഥകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത്.
കര്‍ക്കിടകം മുഴുവന്‍ നീണ്ടു നില്ക്കുന്ന വിധത്തില്‍ ഒരോ ദിവസവും രാമായണത്തിന്റെ ഓരോ ഭാഗവും വിശദീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒപ്പം എല്‍കെജി വിദ്യാര്‍ത്ഥികള്‍ ഓരോ കഥാപാത്രങ്ങളുടേയും വേഷംധരിച്ചെത്തിയും അതില്‍ ഭാഗമായി. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്കായി രാമായണവുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിച്ചു.
വാത്മീകി മഹര്‍ഷിയെ അവതരിപ്പിച്ചു കൊണ്ടാണ് തുടക്കമിട്ടത്. പിന്നീട് ദശരഥ മഹാരാജാവും ഭാര്യമാരും ശേഷം രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്മാരേയും അവതരിപ്പിച്ചുകൊണ്ടാണ് സ്കൂളിലെ രാമായണാചരണം മുന്നേറി.
ഒരുമാസത്തിനിടെ രാമായണത്തിലെ എല്ലാ പ്രധാന വ്യക്തികളേയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് രാമ രാവണ യുദ്ധവും പട്ടാഭിഷേകത്തോടയുമാണ് പരിപാടി അവസാനിപ്പിച്ചത്.സമാപന ദിവസം സ്കൂള്‍ പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന്, വൈസ് പ്രിന്‍സിപ്പല്‍, ദീപ കെ. നായര്‍, ശിശുവാടിക പ്രമുഖ് ഷെല്‍ജ നരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായുള്ള പരിശീലനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: