വയനാട് :രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടിലേക്ക് വരുന്നത് ബോണ്ട, പഴംപൊരി, പപ് സ് ഇത്യാദികള്‍ തിന്നാനാണെന്ന് എ.എന്‍. ഷംസീറിന്റെ പരിഹാസം. രാഹുലിന്റെ പരിപാടികള്‍ ഇങ്ങിനെയാണ്- മാനന്തവാടിയില്‍ വരിക, പഴംപൊരി തിന്നുക. ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും. കല്‍പ്പറ്റയില്‍ വന്ന് പപ്പ്സ് തിന്നും. ഇതാണോ നേതാവ് ?- ഷംസീര്‍ ചോദിച്ചു.
ഡിവൈഎഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിലായിരുന്നു രാഹുല്‍ഗാന്ധിയ്ക്കെതിരെ ഷംസീറിന്റെ പരിഹാസം. എസ് എഫ് ഐയുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് തെറ്റായി ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ മാപ്പ് പറഞ്ഞു.- ,ംസീര് പറഞ്ഞു.
19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിന് മനസ്ലിലായി തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.- ഷംസീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: