ബെംഗളൂരു:അഴിമതി കുറയ്ക്കുന്നതിലും വികസനം വേഗത്തിലാക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നത് കാണുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. എഴുത്തുകാരന് ആനന്ദ് നീലകണ്ഠനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയ്ക്ക് നാരായണമൂര്‍ത്തിയുടെ ഈ അഭിനന്ദനം.
കഴിഞ്ഞ 75 വര്‍ഷത്തിനിടെ അഴിമതിക്കെതിരെ ഏറ്റവും സജീവമായി നിലകൊണ്ടത് മോദി സര്‍ക്കാരാണെന്ന് പറയാതെ വയ്യെന്നും അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കവെ നാരായണമൂര്‍ത്തി പറഞ്ഞു. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥതലത്തില്‍ ഉയരത്തിലെത്താനുള്ള മാനദണ്ഡം എംഎല്‍എമാരുടെ ജാതിയും വോട്ടുബാങ്കിന്റെ വലിപ്പവും മാത്രമായി ചുരുങ്ങി. പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മധ്യതലത്തിലും താഴേത്തട്ടിലും അഴിമതിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.
വികസനക്കാര്യത്തില്‍ വളര്‍ച്ചയ്ക്കായി മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യ ഇനിയും പരിഹരിച്ചിട്ടില്ലാത്ത ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളില്‍ ഒന്ന് ഊര്‍ജ്ജ ഉപഭോഗമാണ്. എന്നാല്‍ സുസ്ഥിര, സമാന്തര ഊര്‍ജ പദ്ധതികള്‍ക്ക് ജാഗ്രതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനതലത്തില്‍ താഴേക്കിടയില്‍ അത് നടപ്പാക്കാന്‍ വേണ്ടത്ര ഉത്സാഹമുള്ളതായി കാണുന്നില്ല.
പാവപ്പെട്ടവര്‍ക്ക് മാന്യമായ ജോലിയും വേതനവും ഉറപ്പുവരുത്തുകയും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാര്‍പ്പിടം, പോഷകാഹാരം, തുടങ്ങി നഗരവാസിയായ മധ്യവര്‍ഗ്ഗകുടുംബത്തിലെ കുട്ടിക്ക് കിട്ടുന്ന അവസരങ്ങള്‍ ഏറ്റവും ഉള്‍ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കും ലഭ്യമായാല്‍ മാത്രമേ ഉള്ച്ചേര്ക്കാല് അര്‍ത്ഥവത്താവുകയുള്ളൂ. അത്തരമൊരു സമഗ്രവികസനത്തിന് പ്രധാനമന്ത്രി മോദി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: