Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ ലുക് ഈസ്റ്റ് പദ്ധതി: കൊച്ചിന്‍ കപ്പല്‍ശാല കൊല്‍ക്കത്തയിലേക്കും; കേന്ദ്രമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന്‍ കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്‌യാര്‍ഡിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 02:23 pm IST
inIndia

ഷാജന്‍ സി. മാത്യു

കൊച്ചി: വന്‍വികസനത്തിലൂടെ  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ കൊച്ചിന്‍ കപ്പല്‍ശാലയുടെ യൂണിറ്റ് തുടങ്ങുന്നു. അത്യാധുനിക ഉപകരണങ്ങളുമായി ആരംഭിക്കുന്ന ‘ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  ലിമിറ്റഡി’ന്റെ  ഉദ്ഘാടനം നാളെ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനാവാള്‍ രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍  ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന ഏഴ് സംസ്ഥാനങ്ങള്‍ക്കുള്ള അമൃതോത്സവ സമ്മാനമാകും അത്.

കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിച്ച് ബ്രഹ്മപുത്ര നദിയിലൂടെ ബംഗ്ലാദേശ് വഴി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ ജലപാത-രണ്ടിലെ ഗതാഗതം ഊര്‍ജിതമാക്കാനാണ് വലിയതോതില്‍ ജലയാനങ്ങള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ കാര്‍ഗോ, റോ റോ യാനങ്ങളാണ് പണിയുകയെന്നു കൊച്ചിന്‍ കപ്പല്‍ ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. 120 മീറ്റര്‍ വരെ നീളമുള്ള വെസലുകള്‍ നിര്‍മിക്കാനുള്ള സൗകര്യം പുതിയ ഷിപ്പ്‌യാര്‍ഡിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഹൂഗ്ലിയില്‍ മുമ്പൊരു കപ്പല്‍ശാല പ്രവര്‍ത്തിച്ചിരുന്നു. നഷ്ട്‌ത്തിലായി പ്രവര്‍ത്തനം  നിലച്ചുകിടന്നിരുന്ന സ്ഥാപനം 2017ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വാങ്ങി. ഇവിടെയാണ് 175 കോടി പ്രാരംഭ മുതല്‍മുടക്കില്‍ പുതിയ സ്ഥാപനം വരുന്നത്.

കിഴക്കന്‍ ബംഗാളിന്റെ വിഭജനത്തോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ശോഷിച്ചുപോയ ഉപരിതല ഗതാഗത്തതിനു ബദലായാണ് ജലഗതാഗതം ഊര്‍ജിതമാക്കുന്നത്. കൊല്‍ക്കത്തയില്‍നിന്ന് ആരംഭിച്ച് അഞ്ചു സംസ്ഥാനങ്ങള്‍ കടന്ന് ഗംഗാനദിയിലൂടെ 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ ജലപാത-ഒന്നിലും വലിയതോതില്‍ ജലഗതാഗതം വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേപ്പാളിലേക്ക് പണിയുന്ന അഞ്ച് ഹൈവേകളും ഈ ജലപാതയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വലിയശേഷിയുള്ള ജലയാനങ്ങള്‍ നിര്‍മിച്ചു തുടങ്ങുന്നതോടെ ഈ ഹൈവേകള്‍ വഴി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം സുഗമമാവും. ഇതോടെ, പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ സാമ്പത്തിക വികസനം എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ട് ദേശീയ ജലപാതകളും സംഗമിക്കുന്ന ഇടം എന്ന നിലയില്‍ക്കൂടിയാണ് പുതിയ കപ്പല്‍ശാല കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നത്.

ചൈനയുടെ സ്വാധീനത്തില്‍ നിന്ന് അതിര്‍ത്തി രാജ്യങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പാതയ്‌ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കിഴക്കോട്ട് നോക്കുക’  (ലുക്ക് ഈസ്റ്റ്)  പദ്ധതിയുടെ ഭാഗം കൂടിയാണിത്. മ്യാന്‍മറിന് ഇന്ത്യ പണിതു നല്‍കിയ സിറ്റ്വേ തുറമുഖത്തേക്കും ദേശീയ ജലപാത-രണ്ട് വഴി ഗതാഗതം എത്തിക്കാനാവും. അവിടം വഴി അയല്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുക എന്ന വിശാല ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. ഈ കാഴ്ചപ്പാടിന്റെകൂടി ഭാഗമാണ് നാളെ ഉദ്ഘാടനം ചെയ്യുന്ന ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  ലിമിറ്റഡ്.

Tags: നരേന്ദ്രമോദിcochin shipyardസര്‍ബാനന്ദ സോനോവാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍
Kerala

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.