ന്യൂദല്‍ഹി: രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് കേന്ദ്രം പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തി കടക്കാന്‍ ഇന്ത്യ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. എന്തിനെയും നേരിടാനുള്ള തയ്യാറെടുപ്പോടെ അത്യാധുനിക സംവിധാനങ്ങളോടെയാണ് സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികളുടെ ഫലമായി പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ ലോകത്തെ ആദ്യ 25 രാജ്യങ്ങളിലൊന്നാവാന്‍ ഇന്ത്യക്ക് സാധിച്ചു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ സുഹൃദ് രാജ്യങ്ങള്‍ക്കു കൂടി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്കുന്ന അവസ്ഥയിലേക്ക് രാജ്യമെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: