പാലക്കാട് : മലമ്പുഴയ്‌ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം സംഘമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സിപിഎം പ്രവര്‍ത്തകന്‍ .
‘പാര്‍ട്ടി അംഗങ്ങളായ അനീഷ്, ശബരി എന്നിവരായിരുന്നു ഷാജഹാനെ വെട്ടിയത്. ഇവരും മറ്റു ആറു പേരും ചേര്‍ന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാന്റെ കഴുത്തിനും കാലിനും ഇവര്‍ വെട്ടി. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് നേരേയും വാള്‍ വീശി’ അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ച സുരേഷ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകനാണ് സുരേഷ്.
‘കൊലപാതക സംഘത്തില്‍ തന്റെ മകനും ഉണ്ടായിരുന്നു. ഷാജഹാനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കൊല്ലാന്‍ തുടങ്ങി. അച്ഛനാണ് എന്ന് മകന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് തന്നെ കൊല്ലാതെ വിട്ടത്’ ‘ സുരേഷ് വെളിപ്പെടുത്തി.
. ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലി പാര്‍ട്ടിയും ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നു
ദേശാഭിമാനി പത്രം വായിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. മറ്റ് പത്രങ്ങള്‍ വായിച്ചാല്‍ എന്താ കുഴപ്പം എന്നു ഷാജഹാന്‍ ചോദിച്ചത് മറ്റു സഖാക്കള്‍ ചോദ്യം ചെയ്തു. അത് പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആദ്യം അനീഷ് കാലില്‍ വെട്ടി. ശബരി കഴുത്തിലും വെട്ടി . ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ഒളിവിലാണ്.
ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നായായിരുന്ന സി പി എം നേതാക്കള്‍ ആരോപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നും പറഞ്ഞു. നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഷാജഹാന്‍ പ്രതിയായിരുന്നു. അതിന്റെ തിരിച്ചടി എന്ന നിലയിലാണ് കൊലപാതകം എന്നായിരുന്നു വ്യാഖ്യാനം. പ്രതിഷേധിച്ച് സി പി എം ഹര്‍ത്താലും പ്രഖ്യാപിച്ചു.
അതിനിടയിലാണ് ദൃക്‌സാക്ഷിയുടെ സത്യം വെളിപ്പെടുത്തല്‍
കൊലപാതകം കേരളത്തെ കലാപഭൂമിയാക്കാന്‍: സിപി എം
പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം എസ് ഷാജഹാന്റെ കൊലപാതകത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ആസൂത്രിതമായ കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളില്‍ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. സിപിഎം പ്രവര്‍ത്തര്‍ പ്രകോപനത്തില്‍പ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണം. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. ബഹുജനങ്ങളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: