വിഭജനത്തിന്റെ മുറിപ്പാടുകള്‍ പുതുതലമുറയെ ഓര്‍മപ്പെടുത്തി റെയില്‍വെ. തിരുവനന്തപുരം ഡിവിഷനിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലാണ് വിഭജന കാലത്തെ ചിത്രങ്ങളും പത്രവാര്‍ത്തകളും പ്രദര്‍ശിപ്പിച്ചത്. വിഭജനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ നേരിട്ട അതിക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
കന്യാകുമാരി, നാഗര്‍കോവില്‍ ജം. കൊല്ലം, ആലപ്പുഴ, എറണാകുളം ടൗണ്‍, കോട്ടയം, തൃശൂര്‍ റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവ സെല്‍ഫി പോയിന്റുകളും പ്രധാന റെയില്‍വെ സ്റ്റേഷനുകളിലുണ്ട്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ആര്. മുകുന്ദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഭാരത വിഭജനത്തില്‍ ഇന്ത്യന്‍ ജനത നേരിട്ട കഷ്ടപ്പാടുകളും ത്യാഗങ്ങളും ഈ ദിനത്തില്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ചരിത്ര സംഭവങ്ങളുടെ പ്രധാന്യത്തെ കുറിച്ച് സമൂഹത്തെ പ്രത്യേകിച്ച് യുവജനതയെ ബോധവത്ക്കരിക്കുന്നതിനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിഭജന കാലത്ത് ആളുകളെ അവരുടെ ബന്ധുക്കളുമായി ഒന്നിപ്പിക്കുന്നതില്‍ റെയില്‍വേ വഹിച്ച സുപ്രധാന പങ്കും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനി പത്മനാഭ പിള്ള മുഖ്യാതിഥിയായിരുന്നു.
തിരുവനന്തപുരം ഡിവിഷന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജെറിന് ജി ആനന്ദ്, പേഴ്സണല്‍ ഓഫീസര്‍ ലിപിന്‍ രാജ്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് ഡയറക്ടര്‍ പ്രിയങ്ക് തുര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: