ബെംഗളൂരു: ചിക്കന്‍ കടയുടെ ഷട്ടര്‍ താഴ്ത്തുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നില്‍ ന്യൂനപക്ഷ സമുദായത്തിന്റെ കോഴിക്കച്ചവടത്തിലെ കുത്തക ചോദ്യം ചെയ്തതിലെ പകയെന്ന സംശയം ബലപ്പെടുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അലോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണ ഇറച്ചിബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് കൂടിയുള്ള സംശയം പ്രകടിപ്പിക്കുന്നത്.
“ബെല്ലാരിയില്‍ ആറ് കോഴിക്കടകളാണ് ഉള്ളത്. ഇതെല്ലാം നടത്തുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് ഈയിടെ കോഴിക്കച്ചവടം സ്വന്തമായി ആരംഭിയ്ക്കുകയായിരുന്നു പ്രവീണ്‍ നെട്ടാരു. ഇത് അവരുടെ കുത്തകയെ വെല്ലുവിളിക്കലായി.” – പ്രവീണിന്റെ സുഹൃത്തായ ദിനേഷ് ഹെഗ് ഡെ പറയുന്നു. മാത്രമല്ല, ബെല്ലാരിയില്‍ മത്സ്യക്കച്ചവടത്തിനുള്ള ലൈസന്‍സും പ്രവീണ്‍ അനുയായികള്‍ക്ക് വാങ്ങിക്കൊടുത്തതോടെ പക ഇരട്ടിച്ചതായും പറയുന്നു.ഭൂരിപക്ഷ സമുദായം പ്രവീണ്‍ നെട്ടാരുവിന്റെ കടയില്‍ നിന്നും കോഴിയിറച്ചി വാങ്ങിത്തുടങ്ങിയതും വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി.
നേരത്തെ മസൂദ് എന്ന വ്യക്തിയെ സോഡകുപ്പികൊണ്ട് തലക്കടിച്ച് കൊന്നതില്‍ പ്രതികാരം ചെയ്യാന്‍ കലഞ്ച-ബെല്ലാരി മേഖലയില്‍ ഒരാളെ കൊല്ലാന്‍ എതിര്‍സംഘം ആലോചിക്കുന്നതിനിടയിലാണ് പ്രവീണ്‍ നെട്ടാരുവിനെ തെരഞ്ഞെടുത്തത്. “പ്രവീണ്‍ നെട്ടാരുവിനെ കൊന്ന മുഹമ്മദ് ഷഫീഖിന്റെ പിതാവ് ജോലി ചോദിച്ച് വന്നപ്പോള്‍ പ്രവീണ്‍ നെട്ടാരു തന്റെ കോഴിക്കടയില്‍ ജോലി നല്‍കിയിരുന്നു. എന്തിനാണ് നീ അന്യസമുദായത്തില്പ്പെട്ടവര്ക്ക് ജോലി കൊടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പാവങ്ങളാണെന്നായിരുന്നു പ്രവീണ്‍ നെട്ടാരുവിന്റെ മറുപടി”- പ്വീണിന്റെ സുഹൃത്ത് ലോകേഷ് പൂജാരി പറയുന്നു. എന്നാല്‍ ഹലാല്‍ കടകള്‍ക്കെതിരെ ബെല്ലാരിയില്‍ യുവമോര്‍ച്ച പ്രചാരണം ശക്തമാക്കിയതോടെ ഷഫീഖിന്റെ പിതാവ് കടയില്‍ നിന്നും ഒഴിഞ്ഞുപോയി.
പ്രവീണ്‍ നെട്ടാരുവിന്റെ കോഴിക്കടയുടെ തൊട്ടടുത്തുള്ള വിട്ടല്ദാസിന്റെ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പൊലീസ് വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദ് ഷഫീഖിനെ തിരിച്ചറിഞ്ഞത്. 27കാരനായ ഇയാള്‍ ബെല്ലാരിയിലെ എസ് ഡിപി ഐ യൂണിറ്റ് പ്രസിഡന്റാണ്. ഇതുവരെ അറസ്റ്റിലായ 10 പേരും എസ് ഡിപി ഐയുമായി പലവിധത്തില്‍ ബന്ധപ്പെട്ടവരാണ്.
മസൂദ് എന്ന 19 കാരനെ സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നതിലുള്ള പ്രതികാരമെന്ന നിലയിലാണ് പ്രവീണ്‍ നെട്ടാരുവിനെ കൊന്നതെന്നാണ് നേരത്തെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ കൊലപാതകത്തില്‍ പ്രവീണ്‍ നെട്ടാരുവിന് നേരിട്ട് ബന്ധമില്ല. അയല്ക്കാരന്റെ ചെറിയ പശുക്കുട്ടിയെ വാങ്ങിയ മസൂദിന്റെ ലക്ഷ്യം അതിനെ വളര്‍ത്തിയ ശേഷം വില്‍ക്കുക എന്നതായിരുന്നു. പക്ഷെ പശുക്കുട്ടി വളര്ന്നുവലുതായതിനിടയിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ പശുഹത്യ കര്‍ശനമായി നിരോധിക്കുന്നത്. ഒരു ദിവസം പശുവിനെ വില്‍ക്കുന്നത് സംബന്ധിച്ച് രണ്ട് കൂട്ടുകാര്‍ കളിയാക്കിതിനെതുടര്ന്നുള്ള കലഹമാണ് മസൂദിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: