കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന ചാര്‍ജിങ് സംവിധാന ദാതാക്കളായ ടാറ്റാ പവര്‍ തെരഞ്ഞെടുത്ത ഈസി ചാര്‍ജ് സ്റ്റേഷനുകളില്‍ 75 മണിക്കൂര്‍ നീളുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
ആഗസ്റ്റ് 13 അര്‍ധരാത്രി മുതല്‍ 75 മണിക്കൂര്‍ സമയത്തേക്ക് 15 ശതമാനം ഉളവാണ് നല്‍കുക. ഇളവു ലഭിക്കുന്ന പബ്ലിക് ചാര്‍ജിങ് പോയിന്റുകള്‍ ടാറ്റാ പവറിന്റെ ഈസി ചാര്‍ജ് മൊബൈല്‍ ആപു വഴി കണ്ടെത്താനാവും.
രാജ്യത്തെമ്പാടുമായി 300 പട്ടണങ്ങളിലായി 2350ല്‍ ഏറെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളാണ് ടാറ്റാ പവറിനുള്ളത്. ഇന്ത്യയിലുടനീളമായി 200 വൈദ്യുത ബസ് ചാര്‍ജിങ് പോയിന്റുകളും ടാറ്റാ പവര്‍ സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്ത് ക്ലീന്‍ എനര്‍ജി സംവിധാനങ്ങള്‍ പ്രോല്‍സാഹിപ്പിച്ചു കൊണ്ടാണ് തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതെന്ന് ടാറ്റാ പവര്‍ വക്താവ് ചൂണ്ടിക്കാട്ടി. രാജ്യ വ്യാപകമായ ഇളവുകളോടു കൂടിയ വൈദ്യുത വാഹന ചാര്‍ജിങ് സംവിധാനം ലഭ്യമാക്കി രാജ്യത്ത് ഇ-മൊബിലിറ്റി സ്വീകരിക്കപ്പെടുന്നതിനെ തങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: