തിരുവനന്തപുരം : രാജ്യം ഒറ്റക്കെട്ടായി 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെയാണ്. ഇന്ന് പതാക ഉയര്‍ത്താത്തത് ദേശവിരുദ്ധ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് മാത്രം അതില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലീഗിന്റെ വോട്ട് കിട്ടില്ലെന്ന് തോന്നിയിട്ടാണോ ഇന്ന് ദേശീയ പതാക ഉയര്‍ത്താത്തതെന്നും കെ.സുരേന്ദ്രന് ചോദിച്ചു.
‘ഹര് ഘര്‍ തിരംഗ’ പരിപാടി കേരളത്തില്‍ അട്ടിമറിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ആരോപിച്ചു. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയര്‍ത്തുന്ന പരിപാടി നടപ്പിലാക്കാന്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ വേണ്ടത്ര പതാകകള്‍ കുടുംബശ്രീകള്‍ വിതരണം ചെയ്തില്ല. 90 ശതമാനം സ്കൂളുകളിലും പതാക എത്തിച്ചില്ല. കുട്ടികളില്‍ നിന്ന് പണം വാങ്ങിയിട്ടും പതാക നല്‍കിയില്ല. ഇത് ആസൂത്രിതമാണ്. കേരളത്തില്‍ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും കൃഷ്ണദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: