കൊല്ലം: കാവനാട് ടോള്‍ ബൂത്തില്‍ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോയ വാഹനത്തെ ചോദ്യം ചെയ്തതിന് ടോള്‍ പ്ലാസ ജീവനക്കാരന് ക്രൂര മര്‍ദനം. കുരീപ്പുഴ സ്വദേശി അരുണിന് (24) മര്‍ദനമേറ്റത്.
ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് കാര്‍ യാത്രക്കാര്‍ അരുണിനെ മര്‍ദിച്ചത്. അരുണിനെ കാറില്‍ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി തള്ളിയിടുകയും ചെയ്തു.
KL 26 F 9397 എന്ന നമ്പറില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയത്. ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറയില്‍ അരുണിനെ കാറില്‍ വലിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങളും പോലീസിന് കിട്ടി. കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: