കൊച്ചി: റിസര്‍വ്വ് ബാങ്ക് ഈയിടെ 0.5 ശതമാനം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് (സ്ഥിരനിക്ഷേപം) ഉള്ളവര്‍ക്ക് ഗുണം ചെയ്യും.
ഇപ്പോള്‍ അധികം ബാങ്കുകളും 6.5 ശതമാനം പലിശയാണ് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ 50 ബേസിസ് പോയിന്റെ വര്‍ധിപ്പിച്ചതോടെ സ്ഥിരനിക്ഷേപകാര്‍ക്ക് 7 ശതമാനം പലിശ ലഭിയ്ക്കും. അങ്ങിനെ വരുമ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം എഫ് ഡി ഇട്ടവര്‍ക്ക് 3,436 രൂപ അധികം പലിശയിനത്തില്‍ ലഭിക്കും.
പക്ഷെ എസ് ബി ഐ പോലുള്ള ബാങ്കുകള്‍ എത്രത്തോളം ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വ്യക്തമല്ല. പക്ഷെ ന്യൂ ജനറേഷന് ബാങ്കുകില്‍ നിന്നും റിപ്പോ നിരക്ക് വര്‍ധനയുടെ ഗുണം ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കുള്ള പലിശ നിരക്കില്‍ പ്രതിഫലിക്കാതിരിക്കില്ല.
അതുപോലെ ഭവന വായ്പ എടുത്തവര്‍ കൂടുതല്‍ പലിശ ബാങ്കുകളില്‍ അടയ്ക്കേണ്ടതായി വരും. റിപ്പോ നിരക്ക് അരശതമാനം വര്‍ധിച്ചതോടെ 7.5 ശതമാനം പലിശയില്‍ 20 വര്‍ഷക്കാലയളവിലേക്ക് 25 ലക്ഷം വായ്പ എടുത്തവര്‍ക്ക് പ്രതിമാസം ഇഎം ഐയില്‍ 771 രൂപയുടെ വര്‍ധന ഉണ്ടാകും. മാസം ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് 31,37 രൂപയാണ് അധികമായി ബാങ്കില്‍ നല്‍കേണ്ടിവരിക. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്ക് കൂടുതല്‍ പലിശ തിരിച്ചടക്കേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: