തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികളോട് ഇടതുപക്ഷസര്‍ക്കാര്‍ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് പറഞ്ഞു. പട്ടികജാതിമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും തടഞ്ഞുവച്ചിരിക്കുന്നത് നീതീകരിക്കാനാവില്ല. ഇവ കുടിശിക അടക്കം ഉടന്‍ വിതരണം ചെയ്യണമെന്നും സ്വപ്നജിത്ത് ആവശ്യപ്പെട്ടു.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് പട്ടികജാതിവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ കോലം കത്തിച്ചു. മോര്‍ച്ച ജില്ലപ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ജനറല്‍ സെക്രട്ടറി തമലം മഹേഷ്, വൈസ് പ്രസിഡന്റുമാരായ പാറയില്‍ മോഹനന്, ശ്രീനിവാസന്, സെക്രട്ടറിമാരായ കുര്യത്തി മഹേഷ്, സുനില്‍ വക്കം, രതീഷ് മാരായമുട്ടം എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: