തിരുവനന്തപുരം: നിഷ്കളങ്ക ചിരിയുമായി നിന്ന നാഞ്ചിയമ്മയുടെ മുന്നിലേക്ക് കൂപ്പുകൈകളോടെയാണ് ബിജെപി അഖിലേന്ത്യാ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് എത്തിയത്. രാജ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലെ ഏറ്റവും ശക്തമായ നേതാവ് തലകുമ്പിട്ട് ഗോത്രവര്‍ഗ്ഗ ഗായികയുടെ പാദത്തില്‍ തൊട്ട് നമസ്ക്കാരം പറഞ്ഞു. അഭിനന്ദം ചൊരിഞ്ഞ് പൊന്നാടയും അണിയിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച നഞ്ചിയമ്മയ്ക്ക് ലഭിച്ച് അപ്രതീക്ഷിത ആദരവായിരുന്നു അത്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കലക്കാത സന്തന മേരം….. ‘എന്നു തുടങ്ങുന്ന പുരസ്കാരം ലഭിച്ച ഗാനം നഞ്ചിയമ്മ പാടി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്, ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി, സജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് എന്നിവര്‍ താളമിട്ടു. പാട്ടു തീര്‍ന്നപ്പോള്‍ ബി എല്‍ സന്തോഷ് ഉള്‍പ്പെടെ എല്ലാവരും കയ്യടിച്ചു. കറപറ്റയ പല്ലുകള്‍ കാട്ടി വിടര്‍ന്ന ചിരിയുമായി നാഞ്ചിയമ്മ കൈകൂപ്പി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബിഎല്‍ സന്തോഷ് ദേശീയ പതാക നാഞ്ചിയമ്മക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: