ഗുവാഹത്തി: അസമില്‍ പ്രണയം തെളിയിക്കാന്‍ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15 വയസ്സുകാരി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി ഏറെ കാലം പ്രണയത്തിലായിരുന്നു. ഇത് എതിര്‍ത്ത് വീട്ടുകാര്‍ക്ക് തന്റെ പ്രണയം ബോധ്യപ്പെടുത്താനാണ് പെണ്‍കുട്ടി എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം കുത്തിവച്ചത്.
പല തവണ കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചുവെങ്കിലും ഓരോ തവണയും മാതാപിതാക്കള്‍ പെണ്‍കുട്ടിയെ കണ്ടെത്തി തിരികെയെത്തിക്കുകയായിരുന്നു. യുവാവില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും തന്നെ തന്റെ ഇഷ്ടത്തിനു വിടണമെന്നു മാതാപിതാക്കളോട് പല തവണ പറഞ്ഞിട്ടും കേള്‍ക്കാതെ വന്നപ്പോഴാണ് കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പ്രണയം മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി തുനിഞ്ഞത്. പെണ്‍കുട്ടി സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.ഉടനെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: