പട്‌ന: ബിഹാറില്‍ ബിജെപി സഖ്യം അവസാനിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജിവച്ചേക്കുമെന്ന് വിവരങ്ങള്‍. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം വൈകിട്ട് നാലിന് നിതീഷ് ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന.
ബി.ജെ.പിയുമായുള്ള സഖ്യം അവസാനിച്ചതായി നിതീഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്. ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചേക്കനാണ് നീക്കമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെങ്കില്‍ നിതീഷുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍.ജെ.ഡി നേതാക്കള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2017ല്‍ അധികാരമേറ്റത് മുതല്‍ പരസ്യമായ തര്‍ക്കങ്ങളില്‍ നിന്ന് അകലംപാലിച്ച് പോന്നിരുന്ന നിതീഷ് മറ്റൊരു സഖ്യത്തിന് സാധ്യത തെളിഞ്ഞതോടെയാണ് അടിയന്തര നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍ നിതീഷ് പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: