തിരുവനന്തപുരം: സേവന മേഖലയായി കണക്കാക്കി കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ജീവനക്കാരോട് സര്‍ക്കാരും മാനേജ്മെന്റും കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും ലാഭം നോക്കി അതിനെ വിലയിരുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കെഎസ്ആര്‍ടിസിയെ പൊതുമേഖലയായി നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരണം. ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാനുള്ള മാന്യത മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കണം. ഓരോ കാരണങ്ങളുടെ പേരില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതിലൂടെ കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: